റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്‌എന്‍ഡിപിയുടെ ഭൂമി കയ്യേറുന്നതായി പരാതി

August 30, 2020 - 12:36 pm

പൂവാര്‍: എസ്‌എന്‍ഡിപി യോഗം അരുമാനൂര്‍ ശാഖയുടെ ഉടമസ്ഥതയിലുളള ഭൂമി സ്വകാര്യ വ്യക്തി കയ്യേറുന്നതായി പരാതി. പ്രമുഖ വ്യവസായി ആയിരുന്ന പരേതനായ എംവി മുതലാളി ശാഖയ്‌ക്ക്‌ സംഭാവനയായി നല്‍കിയതാണ്‌ ഈ ഭൂമി.

വ്യക്തി കയ്യേറിയ സ്ഥലം വേലി കെട്ടിയടച്ച്‌ കൃഷികള്‍ ചെയ്‌തിട്ടുളളതായും പൊതുവഴിയില്‍ പൈപ്പ്‌ ലൈന്‍ സ്ഥാപിച്ച്‌ മാര്‍ഗ്ഗ തടസം സൃഷ്ടിക്കുകയും ചെയിതിട്ടുളളതായി ആരോപണ മുണ്ട്‌. വസ്‌തുവില്‍ വലിയ ഷെഡും നിര്‍മ്മിച്ചിട്ടുണ്ട്‌. ചിലരുടെ ഒത്താശയോടെയാണ്‌ കയ്യേറ്റമെന്ന്‌ നാട്ടുകാര്‍ പറയുന്നു.

കയ്യേറ്റത്തെ ചെറുക്കണമെന്നും പൊതുവഴി പുനസ്ഥാപി ക്കണമെന്നും ബന്ധപ്പെട്ടവരോട്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *