റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഷ്യയില്‍ ആദ്യമായി ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയ ചെന്നൈയില്‍ നടന്നു

August 30, 2020 - 12:23 pm

ചെന്നൈ: കോവിഡ്‌ രോഗം വന്നയാളുടെ ശ്വാസ കോശം മാറ്റിവച്ചു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്‌ കെയര്‍ ആശുപത്രിയിലാണ്‌ ശസ്‌ത്രക്രിയ നടന്നത്‌. ഏഷ്യയില്‍ ഇതാദ്യമായാണ്‌ ശ്വസകോശം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തുന്നത്‌.

ആശുപത്രിയിലെ കാര്‍ഡിയാക്ക്‌ സയന്‍സ്‌ ഡയറക്ടറും ചെയര്‍മാനുമായ ഡോക്ടര്‍ കെആര്‍ ബാലകൃഷ്‌ണനാണ്‌ ശസ്‌ത്രക്രിയക്ക്‌ നേതൃത്വം വഹിച്ചത്‌. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്നും എത്തിയ 48 വയസുകാരനെയാണ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയത്‌. ഇയാള്‍ക്ക്‌ കോവിഡ്‌ രോഗം ഭേദമായിരുന്നെങ്കിലും ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. ശ്വാസകോശത്തിന്‍റെ ചെറിയ ഒരു ഭാഗം മാത്രമാണ്‌ പ്രവര്‍ത്തനക്ഷമമായിരുന്നത്‌ സ്ഥിതി അതിരൂക്ഷ മായിരുന്നതിനാല്‍ വിമാന മാര്‍ഗ്ഗമാണ്‌ ഇയാളെ ആശുപത്രിയിലെത്തിച്ചത്‌.

2020 ജൂലൈ 20 നാണ് ‌ ഇയാളെ ആശുപത്രിയിലെത്തിച്ചത്. 27 നാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌. രോഗി സുഖം പ്രാപിച്ചു വരുന്നതായി അറിയാന്‍ കഴിഞ്ഞു. ഇത്‌ രണ്ടാംതവണയാണ്‌ ഇവിടെ ശ്വാസകോശം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തുന്ന തെന്ന വിവരവും പുറത്തുവരുന്നുണ്ട്‌. എന്തായാലും രാജ്യത്തിനാകെ അഭിമാനം പകരുന്ന നിമിഷാണിത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *