കൊച്ചി : കേരള ബാങ്ക് തെരഞ്ഞെടുപ്പ് പ്രതിസന്ധികളെ നേരിട്ട് മൂന്നാഴ്ചയ്ക്ക് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. ജസ്റ്റിസ് രാജ വിജയരാഘവന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്‍കിയിട്ടില്ലെന്നും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ച നിയമപരമായ വശങ്ങളിലേക്ക് നടക്കുന്നില്ലെന്ന് ഈ സാഹചര്യം കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ് നല്‍കിയതെന്നും കോടതിയുടെ നിലപാട്.
ബാങ്കുകളുടെ ലയനം കഴിഞ്ഞാല്‍ ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിസര്‍വ്ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. ‘ബാങ്കിന്റെ ബൈലോ നിലവില്‍ വന്നു. നിയമാവലി പ്രകാരം താല്‍ക്കാലിക ഭരണ സമിതിക്ക് പകരം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി എത്രയുംവേഗം നിലവില്‍ വരണം. തെരഞ്ഞെടുപ്പ് മാറ്റിവെച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ കാലാവധി സെപ്റ്റംബര്‍ 24 തീരും. 25ന് നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ മറ്റു തടസ്സങ്ങളില്ല’ സര്‍ക്കാര്‍ വിശദീകരിച്ചു.