കൊറോണ സാഹചര്യത്തിൽ എൻട്രൻസ് പരീക്ഷകൾ നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: ജെഇഇ – നീറ്റ് പരീക്ഷകളുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ്. ഈ വർഷത്തെ പരീക്ഷ മാറ്റി വെച്ചാൽ വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാകുമെന്ന് കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി പ്രതികരിച്ചു. കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് പരീക്ഷ നടത്തി വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് കേന്ദ്ര സർക്കാരിൻറെ ലക്ഷ്യം. എൻട്രൻസ് പരീക്ഷയുമായി മുന്നോട്ടുപോകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →