അയോധ്യ കേസിലെ അഭിപ്രായ പ്രകടനം: സ്വര ഭാസ്‌കറിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അനുമതിയില്ല

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രിം കോടതി വിധിയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിന് നടി സ്വര ഭാസ്‌കറിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അനുമതി നിഷേധിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍.

ബാബ്റി മസ്ജിദ് തകര്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും എന്നാല്‍ അതു തകര്‍ത്തവര്‍ക്ക് പാരിതോഷികം നല്‍കുന്ന രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്നുമാണ് സ്വര ഭാസ്‌കര്‍ പറഞ്ഞത്. മുംബൈയിലെ ഒരു ചടങ്ങില്‍വച്ചാണ് സ്വര ഭാസ്‌കര്‍ അഭിപ്രായം പറഞ്ഞത്.

എന്നാല്‍ നടിയുടെ അഭിപ്രായ പ്രകടനം അവരുടെ കാഴ്ചപ്പാട് മാത്രമാണെന്നും അത് പരമോന്നത കോടതിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അവര്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലോ അതിന് ലക്ഷ്യമിട്ടോ ഒന്നും പറഞ്ഞിട്ടില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. നടിയുടെ അഭിപ്രായ പ്രകടനം ക്രമിനല്‍ കോടതിയലക്ഷ്യമല്ലെന്നും അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു.

Share
അഭിപ്രായം എഴുതാം