കേന്ദ്രസക്കാറിൻ്റെ ലോക് ഡൗൺ തീരുമാനം സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചു സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കി​യ ലോക് ഡൗൺ ഇ​ന്ത്യ​ന്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ഗുരുതരമായി ബാധിച്ചുവെന്ന് സു​പ്രീം​കോ​ട​തി. റിസർവ് ബാങ്ക് തീരുമാനിച്ചു എന്ന നാട്യത്തിൽ ഒഴിഞ്ഞു മാറുകയാണ് കേന്ദ്ര സർക്കാർ എന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.

റി​സ​ര്‍​വ് ബാ​ങ്ക് തീ​രു​മാ​ന​മെ​ടു​ത്തു​ന്നു​വെ​ന്ന് പ​റ​യു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വ​ന്തം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. സ​ര്‍​ക്കാ​ര്‍ റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ പി​ന്നി​ല്‍ ഒ​ളി​ക്കു​ക​യാ​ണ് എന്നും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മ​റു​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും കോ​ട​തി കുറ്റപ്പെടുത്തി.

മൊ​റോ​ട്ടോ​റി​യം സ​മ​യ​ത്ത് വാ​യ്പ തി​രി​ച്ച​ട​വി​ന് പ​ലി​ശ ഈ​ടാ​ക്കു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്ക​വേ​യാ​ണ് ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍, ജ​സ്റ്റീ​സ് എം.​ആ​ര്‍. ഷാ ​എ​ന്നി​വ​ര​ട​ങ്ങി​യ ബ​ഞ്ച് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച​ത്.

ക​ല്‍​ക്ക​രി കു​ടി​ശി​ക​യെ കു​റി​ച്ചും സ​ത്യ​വാ​ങ് മൂ​ലം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് വ​രു​ത്തി​യ കാ​ല​താ​മ​സ​ത്തെ​ക്കു​റി​ച്ചും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൂടാതെ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യോ​ട് വാ​യ്പ മൊ​റോ​ട്ടോ​റി​യം കേ​സി​ല്‍ സ​ത്യ​വാ​ങ് മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​റി​യി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി ഒ​രാ​ഴ്ച​ത്തെ കാ​ലാ​വ​ധി നൽകണമെന്ന് തു​ഷാ​ര്‍ മേ​ത്ത സു​പ്രീം​കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →