തിരുവനന്തപുരം: എൻഐഎ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള ഫയലുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അന്വേഷണം വേണം. സ്വർണ്ണ കള്ളക്കടത്തും സെക്രട്ടറിയേറ്റു മായുള്ള ബന്ധത്തിൻറെ ബാക്കിയാണ് ഇത്. ദേശീയ അന്വേഷണ ഏജൻസി ഇപ്പോൾ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായി തീപിടുത്തത്തെ കൂടി ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂന്ന് പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് അയച്ചിട്ടുണ്ട് എന്ന് പ്രേമചന്ദ്രൻ വെളിപ്പെടുത്തി.
എൻഐഎ അന്വേഷണത്തിന്‍റെ പരിധിയിൽ സെക്രട്ടറിയേറ്റിലെ തീപിടുത്തം കൂടി ഉൾപ്പെടുത്തണമെന്ന് കാണിച്ച് കേന്ദ്ര സർക്കാരിന് കത്ത് നൽകി. – എന്‍ കെ പ്രേമചന്ദ്രൻ എംപി
