തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിലെ രേഖകൾ ആസൂത്രിതമായി കത്തിച്ചുകളഞ്ഞതാണെന്ന് ആരോപിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ മാർച്ച് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് മുന്നേറുവാൻ ശ്രമിച്ചാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാതെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റ് പരിസരത്ത് തുടരുകയാണ്. എസ്ഡിപിഐയുടെ പ്രവർത്തകരും ബി ജെ പി പ്രവർത്തകരും പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് നടയിലേക്ക് എത്തി. ബാരിക്കേട് മറിച്ചിടാൻ ശ്രമമുണ്ടായി. ജലപീരങ്കി പ്രയോഗിച്ച് ഇവരെ പിന്തിരിപ്പിച്ചു.
തീപിടിച്ചത് ഫാൻസിനെ സ്വിച്ചിൽ നിന്ന് എന്ന് വിശദീകരണം. പ്രോട്ടോകോൾ ഓഫീസിലെ ഫാനിൻറെ സ്വിച്ചിൽ നിന്നാണ് തീ പടർന്നത് എന്ന പ്രാഥമിക അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. തീപിടുത്തത്തിൽ സുപ്രധാന രേഖകൾ നശിച്ചതായി വിവരമുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഇതിൽ ഉൾപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബുധനാഴ്ച സംസ്ഥാനമാകെ പ്രതിഷേധ ദിനമായി കോൺഗ്രസ് ആചരിക്കും. സ്ഥലം എംഎൽഎ പോലും വിവരം അറിയുന്നതിനായി സെക്രട്ടറിയേറ്റിനുള്ളിൽ പ്രവേശിപ്പിക്കാത്ത നടപടി ആക്ഷേപം ആയിട്ടുണ്ട്. എന്നാൽ വ്യവസായ മന്ത്രി ഇ പി ജയരാജൻ പ്രതിഷേധങ്ങൾക്കും രംഗത്തെത്തി. സെക്രട്ടറിയേറ്റിലെ കലാപഭൂമി ആക്കാനാണ് ആണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്ന് ജയരാജൻ ആരോപിച്ചു