തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടുത്തം ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന നാടകമാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ ആരോപിച്ചു. കലാപം ഉണ്ടാക്കുവാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നിരിക്കുന്നത്. അവിടെ ഒരു തീപിടിത്തം ഉണ്ടായി. ഫയർഫോഴ്സും സെക്രട്ടറിയേറ്റ് ജീവനക്കാരും ചേർന്ന് അണച്ചു. അപ്പോൾ തന്നെ പ്രക്ഷോഭം ആരംഭിച്ചു. ഇവിടെ കുഴപ്പം ഉണ്ടാക്കുവാൻ ലക്ഷ്യമിട്ടു ആളുകൾ പ്രവർത്തിക്കുന്നു. അതാണ് നടക്കുന്നത്. സെക്രട്ടറിയേറ്റിന് കലാപഭൂമി ആക്കുകയാണ് ഇവർ. ഇത് കൊറോണ വ്യാപിക്കുന്ന കാലമാണ്. വടിയും ആയുധവുമായി ആളുകൾ സെക്രട്ടറിയേറ്റ് ഉള്ളിലേക്ക് അക്രമവുമായി കേറിയാൽ ഉദ്യോഗസ്ഥർക്കും പോലീസിന് രോഗം ബാധിക്കും. സമരം നടത്തുന്നവർ അത് ശ്രദ്ധിക്കണം. ജയരാജൻ പറഞ്ഞു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നയം പ്രതിപക്ഷം എടുക്കരുത്. പറയുന്നതിന് എന്തെങ്കിലും ഒരു അടിസ്ഥാനം വേണ്ടേ വായിക്ക് തോന്നിയത് വിളിച്ചു പറയരുത്. പ്രതിപക്ഷം നിയമസഭയിൽ തോറ്റതിന് തെരുവിൽ ഇറങ്ങുകയാണ് അക്രമം കാണിക്കുകയാണ്.
ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന നാടകമാണ് തീപിടുത്തം എന്ന് ഇ പി ജയരാജൻ
