തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിലെ മൂന്നു സെക്ഷനിലെ ഫയലുകൾ പൂർണമായും നശിച്ചു എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് വി.ടി.ബൽറാം എംഎൽഎ പറഞ്ഞു. ഇവ കടലാസ് രൂപത്തിലുള്ള ഫയലുകളാണ്. എല്ലാം ഒറിജിനൽ ഫയലുകളാണ്. ഇവയുടെ ബാക്ക് അപ്പ് ഫയൽ വേറെ ഇല്ല. ഇവയെല്ലാം തന്നെ എന്നെ വിദേശത്തു നിന്ന് ഇവിടെയെത്തുന്ന സർക്കാർ അതിഥികളുടെയുടെ വരവ് പോക്കിനെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുന്ന ഫയലുകളാണ്. ഈ വിഷയം ചൂണ്ടിക്കാട്ടി കൊണ്ട് പ്രതിപക്ഷ നേതാവിനെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിനിധികൾ ഗവർണറെ കാണുമെന്ന് ബൽറാം പറഞ്ഞു