തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം ആസൂത്രിതമായാണ് അട്ടിമറിയാണ്. കത്തിനശിച്ച ഫയലുകളിൽ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ നടത്തുന്ന അന്വേഷണത്തിൽ നിർണായക തെളിവുകൾ നൽകാൻ കഴിയുന്നവയും ഉണ്ടായിരുന്നു. എൻഐഎ കേസന്വേഷണത്തിന് ഭാഗമായി ആവശ്യപ്പെട്ട ഫയലുകളാണവ. അട്ടിമറിയിലൂടെ അവ നശിപ്പിക്കപ്പെട്ടു. ഇതേപ്പറ്റി എൻ ഐ എ അന്വേഷിക്കണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു



