ശുഭാപ്തി വിശ്വാസിയാണ്, ഇന്ത്യന്‍ ടീമില്‍ തിരിച്ചു കയറും ഉത്തപ്പ

മുംബൈ: താന്‍ ശുഭാപ്തി വിശ്വാസിയാണെന്നും ഒട്ടും വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു കയറുമെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ രാജസ്ഥാന്‍ റോയല്‍സ് താരമായ ഉത്തപ്പ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് ഇങ്ങനെ പറഞ്ഞത്.


പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു കയറാന്‍ തന്നെ സഹായിക്കും. ഏത് പ്രതികൂല ഘട്ടത്തിലും ശുഭാപ്തി വിശ്വാസം കൈവിടാറില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യക്ക് വേണ്ടി 46 ഏകദിന മത്സരങ്ങള്‍ കളിച്ച ഉത്തപ്പ ഏറെക്കാലമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →