കാളിദാസിന് ചാന്‍സ് വാങ്ങിക്കൊടുത്തിട്ടില്ല ജയറാം

കൊച്ചി: കാളിദാസ് സിനിമയിലെത്തിയതില്‍ അച്ഛന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നുവെന്ന് നടന്‍ ജയറാം. അവസരങ്ങള്‍ അവനെ തേടിയെത്തുകയായിരുന്നു. ഒരിക്കലും ജയറാമിന്റെയും പാര്‍വതിയുടെയും പേരില്‍ ഒരു റോള്‍ ചോദിച്ചു വാങ്ങേണ്ടി വന്നിട്ടില്ലെന്നും ജയറാം പറയുന്നു .

‘എന്റെ വീട് അപ്പൂന്റെം’ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ചതാണ് കാളിദാസിനെ കുറിച്ചുള്ള ഏറ്റവും അഭിമാനം തോന്നുന്ന ഓര്‍മ്മ. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലും താനല്ല അവസ രം വാങ്ങിക്കൊടുത്തത്. മറ്റൊരു കുട്ടി അഭിനയിച്ചിട്ട് ശരിയാകാതെ വന്നപ്പോള്‍ സത്യന്‍ അന്തിക്കാട് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. കാളിദാസ് തന്നെ സെലക്ട് ചെയ്ത് അഭിനയിച്ച സിനിമയാണ് എന്റെ വീട് അപ്പുന്റേം. അത് പോലെ തന്നെയാണ് അവന്‍ ആദ്യമായി നായകനായി അഭിനയിച്ച പൂമരവും. എബ്രിഡ് ഷൈന്‍ എന്ന ഒരു മികച്ച സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് അവന്റെ ഭാഗ്യമാണ് എന്നും ജയറാം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →