കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ എ.എം.എം.എ എന്ന് മാത്രമെ വിളിക്കൂവെന്ന് നടി പാര്‍വതി തിരുവോത്ത്. ഒരു അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പരാമര്‍ശം. വലിയ മൂല്യമുള്ള വാക്കാണ് അമ്മ. എന്നാല്‍ അമ്മ കുട്ടിയെ സംരക്ഷിക്കുന്നത് പോലെയുള്ള സുരക്ഷ സംഘടന കാണിക്കുന്നതായി തനിക്ക് തോന്നിയിട്ടില്ല എന്നും പാര്‍വതി പറഞ്ഞു.
എ.എം.എം.എ എന്ന് മാത്രമെ ഇനിയും ഞാന്‍ പറയൂ. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആ പേരിലാണ് അറിയപ്പെടേണ്ടത്. അതിനെ ചേച്ചി, അനിയത്തി, അമ്മായി എന്നൊന്നും വിളിക്കേണ്ട ആവശ്യമില്ല. പാര്‍വതി പറഞ്ഞു. എ.എം.എം.എയുടെ പുറത്തു പറയുന്ന ഒരു നിലപാട് നമ്മളൊരു കുടുംബമാണ് എന്നതാണ്. അങ്ങനെ ഒരു തോന്നല്‍ അവര്‍ക്കുണ്ടെങ്കിലും എനിക്കില്ല. പ്രിവിലേജ് ഉള്ളതുകൊണ്ടാണ് എല്ലാവരും കൂടിയിരുന്ന് സന്തോഷത്തോടെ സംസാരിക്കുന്നുവെന്നൊക്കെ പ്രസിഡണ്ട് പറയുന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
സംഘടനയെ ചോദ്യം ചെയ്താല്‍ സിനിമ കിട്ടുമോ എന്ന പേടിയുള്ളവരുണ്ടെന്നും പാര്‍വതി പറഞ്ഞു. എനിക്ക് സിനിമ തരേണ്ട. ഞാനെടുത്തോളാം എന്ന പൂര്‍ണ്ണവിശ്വാസമുള്ള ആളാണ് ഞാന്‍ എന്നും പാര്‍വതി പറയുന്നു.