കൊച്ചി: അപ്പാനി ശരത് തിരക്കഥാകൃത്താകുന്നു. ‘ചാരം’ എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് അപ്പാനിശരതാണ്. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസില്‍ അപ്പാനി രവി എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടനാണ് അപ്പാനി ശരത്. ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ നായക വേഷം ചെയ്യുന്നതും അപ്പാനി ശരത് തന്നെയാണ്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രമെന്ന് അപ്പാനി ശരത് പറഞ്ഞു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സെന്റ് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ നവാഗത സംവിധായകന്‍ ജോമി ജോസഫ് ചിത്രം നിര്‍മ്മിക്കുന്നു. അങ്കമാലി ഡയറീസ് ഫെയിം സിനോജ് വര്‍ഗീസ്, ഓട്ടോ ശങ്കര്‍ ഫെയിം സെല്‍വ പാണ്ഡ്യന്‍, രാജേഷ് ശര്‍മ, ജെയിംസ് ഏലിയാ എന്നിവരും ചിത്രത്തിലുണ്ട്. ഛായാഗ്രാഹണം നിതിന്‍ ദയാനും സംഭാഷണം മനു എസ് പ്ലാവിലയും ആണ്. നിഖില്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കും. സ്റ്റണ്ണര്‍ സാം ആണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീലാല്‍, ആര്‍ട്ട് ഡയറക്ഷന്‍ കൃപേഷ്. സെപ്റ്റംബര്‍ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും തൊട്ടപ്പന്‍ എന്ന സിനിമയിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ ലീല എല്‍ ഗിരിക്കുട്ടന്‍ സംഗീതം നിര്‍വഹിക്കുന്നു. അജീഷ് ദാസന്റേതാണ് വരികള്‍. ദീപക് അലക്‌സാണ്ടര്‍ പശ്ചാത്തല സംഗീതം .