ദൈവാനുഗ്രഹം നിറഞ്ഞൊരു കാര്യം ശ്രിനിഷിലൂടെ എന്റെയുള്ളില്‍ വളരുന്നു, പേളി മാണി.

കൊച്ചി: ബിഗ് ബോസിലൂടെ ശ്രീനിഷിൻ്റെ മനം കവർന്ന് ജീവിതത്തിലും ഒന്നിച്ച നടി പേളി മാണി അമ്മയാകുന്നു. സോഷ്യൽ മീഡിയയിലൂടെ പേളി മാണിയും അനിയത്തി റേച്ചലും ഇക്കാര്യം ആരാധകരെ അറിയിച്ചു.

പേളി മാണി ഗര്‍ഭിണിയാണെന്ന് നേരത്തെയും ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഗർഭിണിയായാൽ താൻ അറിയിക്കും എന്നായിരുന്നു പേളി മാണിയുടെ മറുപടി. എന്തായാലും ആ അറിയിപ്പ് വന്നതോടെ ആരാധകർക്ക് സന്തോഷം.

ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു പേളി മാണി ഗര്‍ഭിണിയായെന്ന സന്തോഷം പങ്കുവെച്ചത്. വയറില്‍ തൊട്ടുകാണിക്കുന്ന പേളിയെ കണ്ടപ്പോള്‍ ആരാധകരും സന്തോഷത്തിലാണ്. ശ്രിനിഷിനേയും ടാഗ് ചെയ്തായിരുന്നു പേളി വീഡിയോ പങ്കുവെച്ചത്.രണ്ട് വര്‍ഷം മുന്‍പാണ് തങ്ങള്‍ പ്രൊപ്പോസ് ചെയ്തത്. ഇന്ന് ദൈവാനുഗ്രഹം നിറഞ്ഞൊരു കാര്യം ശ്രിനിഷിലൂടെ എന്റെയുള്ളില്‍ വളരുന്നു, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുവെന്നായിരുന്നു പേളി മാണി കുറിച്ചത്.

തങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്ത തന്നെയാണ് ഇതെന്ന് അവർ കുറിച്ചു. പേളി ഉപ്പിലിട്ട മാങ്ങ പസ്റ്റാറ്റസാക്കിയപ്പോഴേ സംശയമുണ്ടായിരുന്നുവെന്നായിരുന്നു എന്ന് ആരാധകരില്‍ ചിലര്‍ പറഞ്ഞു.

പേളി മാണിയുടെ സഹോദരിയായ റേച്ചലും വിശേഷം പങ്കുവെച്ചത് സോഷ്യൽ മീഡിയയിലൂടെയാണ്. . ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ റേച്ചല്‍ പങ്കുവെച്ച വീഡിയോ കണ്ടപ്പോള്‍ പേളി ഗര്‍ഭിണിയാണോയെന്ന സംശയമുണ്ടായിരുന്നുവെന്ന് ആരാധകർ പറഞ്ഞു.

ബിഗ് ബോസിന് ശേഷവും പേളിഷ് ആര്‍മി, ശ്രിനിഷ് ആര്‍മി ഗ്രൂപ്പുകള്‍ സജീവമാണ്. പേളിയും ശ്രിനിഷും വിവാഹിതരാവാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരും അതാഘോഷിച്ചിരുന്നു. . അതു കൊണ്ടു തന്നെ ഏറെ സന്തോഷത്തിലാണ് ആരാധകർ. വിശേഷമറിഞ്ഞ് ആശംസകൾ നേര്‍ന്ന് താരങ്ങളും എത്തിയിട്ടുണ്ട്. അഭിനന്ദനം അറിയിച്ച് ആദ്യമെത്തിയത് നസ്രിയയായിരുന്നു. ഗോവിന്ദ് പത്മസൂര്യ, പ്രിയ വാര്യര്‍, പ്രിയാമണി, വിനയ് ഫോര്‍ട്ട്, ഷംന കാസിം, ദീപ്തി സതി, അമൃത സുരേഷ്, ശില്‍പ്പബാല, കനിഹ, തുടങ്ങിയവരെല്ലാം ആശംസകളുമായെത്തിയിട്ടുണ്ട്. എല്ലാവരോടും നന്ദി പറയുന്നുവെന്ന് പേളിയും എഴുതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →