കിരീടവും നേടി പി എസ് ജി വിടും തിയോഗോ സിൽവ

ലിസ്ബൺ : പി.എസ്. ജി യിലെ തന്റെ അവസാന മൽസരം കിരീടനേട്ടത്തോടെയായിരിക്കുമെന്ന് പാരീസ് എസ് ജി യുടെ ബ്രസീലിയൻ താരം തിയോഗോ സിൽവ .

പാരീസ് എന്നും തന്റെ ഹൃദയത്തിലുണ്ടാകും. യൂറോപ്പിൽ നിന്നു തന്നെ താൻ പോകുകയാണ് , അടുത്ത ക്ലബ് ഏതാണെന്നു തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

സീസണിന്റെ തുടക്കത്തിൽ തന്നെ ഇതോടെ ക്ലബ്ബ് വിടുകയാണെന്ന് സിൽവ പ്രഖ്യാപിച്ചിരുന്നു.

ഞായറാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനോടാണ് പി എസ് ജി ഏറ്റുമുട്ടേണ്ടത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →