തൃശൂർ: വേലൂർ സ്വദേശിയും ക്രിമിനൽ കേസ് പ്രതിയുമായ സനീഷാണ് കൊല്ലപ്പെട്ടത്.
വേലൂരിന് സമീപം കോടശേരിയിൽ വെളളിയാഴ്ച രാത്രി പതിനൊന്നിനായിരുന്നു സംഭവം. മറ്റൊരു ക്രിമിനൽ കേസിൽ പ്രതിയും ഗുണ്ടാ സംഘാംഗവുമായ ഇസ്മയിൽ ആണ് സനീഷിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല നടത്തിയ ആൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.