ബർലിൻ: യൂറോപ്പ ലീഗിന്റെ കലാശപ്പോരിൽ ഇന്റർമിലാനും സെവിയ്യയും ഇന്ന് കൊമ്പുകോർക്കും. ലീഗിൽ കൂടുതൽ കിരീടം നേടിയവരെന്ന ഖ്യാതിയുള്ള സെവിയ്യയും കരുത്തരായ ഇന്റർ മിലാനും എറ്റുമുട്ടുമ്പോൾ തീപ്പൊരി ചിതറുന്ന പോരാട്ടം ഉറപ്പ്.
പ്രീമിയർ ലീഗിലെ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റൻ യുണൈറ്റഡിനെ മലർത്തിയടിച്ചെത്തുന്ന സെവിയ്യയെ പരാജയപ്പെടുത്തുക ഇൻററിന് നിസ്സാരമാകില്ല.
യൂറോപ്പയിൽ കിരീടം നേടിയാൽ ഇറ്റാലിയൻ ഫുട്ബാളിൽ യുവന്റസിന്റെ കോട്ടയ്ക്കു വിള്ളൽ വീഴ്ത്താനൊരുങ്ങുന്ന ഇന്ററിന്റെ ആത്മവിശ്വാസം പതിൻമടങ്ങ് വർദ്ധിക്കും.

