2020-21 ലെ സീസണിൽ പഞ്ചസാര മില്ലുകൾ നൽകേണ്ട കരിമ്പിന്റെ ന്യായ വില കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

ന്യൂ ഡെൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി 2020-21 പഞ്ചസാര സീസണിൽ (ഒക്ടോബർ-സെപ്റ്റംബർ) പഞ്ചസാര മില്ലുകൾ നൽകേണ്ട കരിമ്പിന്റെ ന്യായവില (എഫ്ആർപി) സംബന്ധിച്ച്‌ കാർഷിക വില നിർണയ കമ്മീഷന്റെ (സി‌എ‌സി‌പി) ശുപാർശകൾ അംഗീകരിച്ചു.

1.  2020–21 സീസണിൽ കരിമ്പിന്റെ ന്യായ വില 10% അടിസ്ഥാന റിക്കവറി നിരക്കിന് ക്വിന്റലിന് 285 രൂപയായിരിക്കും.

2.  10 ശതമാനത്തിൽ കൂടുതലുള്ള ഓരോ 0.1 ശതമാനത്തിനും പ്രീമിയമായി ക്വിന്റലിന് 2.85 രൂപ കൂടും.

3. 10 ശതമാനത്തിൽ താഴെയും 9.5 ശതമാനത്തിന് മുകളിലുള്ള മില്ലുകളുടെ കാര്യത്തിൽ ഓരോ 0.1 ശതമാനം പോയിന്റിനും ക്വിന്റലിന് 2.85 രൂപ കുറയുന്നു. റിക്കവറി നിരക്ക്‌ 9.5% അല്ലെങ്കിൽ അതിൽ താഴെയുള്ള മില്ലുകൾക്ക് ക്വിന്റലിന് 270.75 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

കരിമ്പ്‌ കർഷകർ‌ക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ‌ക്ക് ന്യായമായ വിലയ്ക്കുള്ള അവകാശം കണക്കിലെടുത്താണ്‌ ന്യായവില നിർ‌ണ്ണയം. കരിമ്പിന്റെ ന്യായവില 1966 ലെ കരിമ്പ് (നിയന്ത്രണ) ഉത്തരവ് പ്രകാരം നിർണ്ണയിക്കപ്പെടുന്നു. ഇത് രാജ്യമെമ്പാടും ഒരുപോലെ ബാധകമാകും.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1647032

Share
അഭിപ്രായം എഴുതാം