കോടതിയലക്ഷ്യ കേസുകളില്‍ അപ്പീല്‍ പോകുന്നതിനുളള വ്യവസ്ഥകളെപ്പറ്റി വിശാലബെഞ്ച് പരിഗണിക്കണം. കുര്യന്‍ ജോസഫ്.

ന്യൂഡല്‍ഹി: സുപ്രീം കോടതി സ്വമേധയാ സ്വീകരിക്കുന്ന കോടതിയലക്ഷ്യ കേസുകളില്‍ അപ്പീല്‍ പോകുന്നതിനുളള വ്യവസ്ഥയുണ്ടാക്കണമെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ്. ഇക്കാര്യം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്നും കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു.മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യകേസില്‍ സുപ്രീം കോടതി നടപടിയെടുത്തസാഹചര്യത്തില്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് കുര്യന്‍ ജോസഫ് ഇങ്ങനെ പറഞ്ഞത്.

കോടതിയലക്ഷ്യകേസില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്താല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് കേസെടുക്കുന്നതെങ്കില്‍ അതിന്മേല്‍ അപ്പീല്‍ അപ്രായോഗികമാണെന്നും ജസ്റ്റീസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി.
ജസ്റ്റീസ് കര്‍ണ്ണനെതിരെയുളള കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്വിശാല ബെഞ്ചാണെന്നും ഇത്തരം സുപ്രധാന കേസുകള്‍ പൊതുജന പങ്കാളിത്തത്തോടെ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

Share
അഭിപ്രായം എഴുതാം