ദാ പിടിച്ചോ മൂന്നെണ്ണം, ബയേണിനു മുന്നിൽ ലിയോണും വീണു, ഇനി ഫൈനൽ

ലിസ്ബൺ: ക്വാർട്ടറിൽ ബാഴ്സയ്ക്ക് എട്ടെണ്ണം കൊടുത്ത ബയേൺ ലിയോണിനോട് അൽപം ദയ കാണിച്ചു , ഗോളുകൾ മൂന്നിലൊതുക്കി. 2020 ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ജർമൻ കരുത്തൻമാർ അങ്ങനെ മാർച്ചു ചെയ്തു.

ക്വാർട്ടറിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയ ലിയോണിന് സെമിയിൽ പക്ഷേ ഒന്ന് ശ്വാസം വിടാൻ പോലും സമയം കിട്ടിയില്ല, എല്ലാം പെട്ടന്ന് കഴിഞ്ഞു. ആധികാരികവും ഏക പക്ഷീയവുമായി ബയേൺ ജയിച്ചു കയറി.

സെര്‍ജ് നാബ്രി രണ്ടും ലെവന്‍റോസ്കി ഒരു ഗോളും നേടി ബയേണിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. ഫൈനലില്‍ ശക്തരായ പി.എസ്.ജിയാണ് ബയേണിന്‍റെ എതിരാളികള്‍.

തുടക്കം മുതല്‍ക്കേ കളി ബയേണിന്റെ കയ്യിലായിരുന്നു. 19 തവണ ബയേണ്‍ ലിയോണിന്റെ ഗോള്‍വല കുലുക്കാന്‍ ശ്രമിച്ചു . പതിനെട്ടാം മിനുറ്റിലും മുപ്പത്തിമൂന്നാം മിനുറ്റിലും നാബ്രി ലിയോണിന്‍റെ ഗോള്‍ വല കുലുക്കിയപ്പോള്‍ മനോഹരമായ ഒരു ഹെഡറിലൂടെ ചാമ്പ്യൻസ് ലീഗിലെ തന്‍റെ പതിനഞ്ചാം ഗോള്‍ നേടിക്കൊണ്ട് ലവന്‍റോസ്കി ബയേണിന്‍റെ വിജയം ആധികാരികമാക്കി.

ചാമ്പ്യൻസ് ലീഗില്‍ തോല്‍വിയറിയാതെയാണ് ബയേണ്‍ ഫൈനലിലെത്തിയത്. നെയ്മറും എംബാപ്പെയുമടങ്ങുന്ന പി.എസ്.ജിയാണ് ഫൈനലിൽ മറുപുറത്തുള്ളത്.

ഇരുപത്തിനാലാം തിയതിയാണ് ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →