തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രി.


തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിന് അന്‍പത് വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുവാനാണ് കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചത്. വിമാനത്താവള നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. സര്‍ക്കാര്‍ കമ്പനി രൂപീകരിച്ച് വിമാനത്താവളം നടത്തുവാനായിരുന്നു കേരളത്തിന്റെ നീക്കം.

കേന്ദ്ര നടപടിയോട് സഹകരിക്കില്ല. മാത്രമല്ല വ്യോമയാന മന്ത്രാലയം സര്‍ക്കാരിന് നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണന്ന കാര്യവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തിരുവനന്തപുരം കൂടാതെ ജയ്പൂര്‍, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പ്, വികസനം, നവീകരണം എന്നിങ്ങനെ എല്ലാ ചുമതലകളും സ്വകാര്യ കമ്പനിക്ക് 50 വര്‍ഷത്തേക്ക് വിട്ടുനല്‍കുവാനാണ് നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →