സിഡ്‌നി: ഓക്‌സ് ഫോര്‍ഡ് കമ്പനിയുമായി സഹകരിച്ച് തങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണാ വാക്‌സിന്‍ വിജയകരമെന്ന് തെളിയിക്കപ്പെട്ടാല്‍ സ്വന്തമായി വാക്‌സിന്‍ വികസിപ്പിക്കുകയും 25 ദശലക്ഷത്തോളം വരുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാന മന്ത്രി സ്‌ക്കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചു.
വാക്‌സിന്‍ ലഭ്യമാക്കാന്‍ സ്വീഡീഷ് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനക്കയുമായി ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു. ലോകത്ത് തന്നെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടക്കുന്ന 5 വാക്‌സിനുകളില്‍ ഒന്നാണ് ഓക്‌സ് ഫോഡിന്റേത്. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ പുറത്തിറക്കാമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കന്നത്. അമേരിക്കന്‍ മെഡിക്കല്‍ ടെക്‌നോളജി കമ്പനിയായ ബെക്ടണ്‍ ഡിക്കന്‍സുമായി 25 മില്ല്യണ്‍ ഡോളറിന്റെ ഒരു കരാറിലും ഓസ്‌ട്രേലിയ ഒപ്പുവച്ചിട്ടുണ്ട്.