റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി കുമളി ഗ്രാമപഞ്ചായത്തിന് സമ്പൂര്‍ണ്ണ ശുചിത്വ പദവി

August 19, 2020 - 3:15 pm

ഇടുക്കി :കുമളി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിച്ചു. സമഗ്ര മാലിന്യ പരിപാലനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വിവിധ ഘടകങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പഞ്ചായത്ത് നേട്ടം സ്വന്തമാക്കിയത്.സമഗ്ര മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിലെ ഘടകങ്ങളായ ഹരിത കര്‍മ്മസേന രൂപീകരണം, വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള അജൈവ മാലിന്യ ശേഖരണം, ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുന്നതിനുള്ള സംവിധാനങ്ങള്‍, വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ ഫീ ഈടാക്കുന്നതിന്റെ തോത്, എം സി എഫ്, മിനി എം സി എഫ്, ആര്‍ ആര്‍ എഫ് ഇവയുടെ ലഭ്യത,ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കല്‍,പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കല്‍, ബദല്‍ ഉല്പന്നങ്ങളുടെ വിതരണം,ബോധവല്‍ക്കരണ പരിപാടികള്‍, മാലിന്യനിര്‍മ്മാര്‍ജ്ജന നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് സ്വീകരിച്ച നിയമനടപടികള്‍, പിഴ ഈടാക്കല്‍, ജലാശങ്ങളും തോടുകളും മാലിന്യമുക്തമായി സംരക്ഷിക്കല്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത് വിലയിരുത്തിയാണ് ശുചിത്വ പദവി പ്രഖ്യാപനം നടത്തിയത്.കുമളി ഗ്രാമ പഞ്ചായത്ത് പ്രിയ ദര്‍ശിനി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഷീബാ സുരേഷ് ശുചിത്വ പദവി പ്രഖ്യാപനം നടത്തി. യോഗത്തില്‍ വൈസ് പ്രസിഡന്റ് സണ്‍സി മാത്യു, ക്ഷേമകാര്യ ചെയര്‍മാന്‍ ഹൈദ്രോസ് മീരാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കുമളി ഗ്രാമപഞ്ചായത്തിന് പുറമെ ജില്ലയിലെ നാല് പഞ്ചായത്തുകള്‍ കൂടി സമ്പൂര്‍ണ്ണ ശുചിത്വ പദവി നേട്ടം കൈവരിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7207/-Kumily-Grama-Panchayat-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *