ബാഴ്സലോണ: ചാമ്പ്യൻസ് ലീഗിലെ കനത്ത പരാജയത്തെ തുടർന്ന് ബാഴ്സലോണ പരിശീലകൻ ക്വികെ സെറ്റിയനെ ക്ലബ്ബ് പുറത്താക്കി.
ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബർതമേയുവാണ് സ്പാനിഷ് റേഡിയോയോട് പരിശീലകനെ മാറ്റുന്നതായി അറിയിച്ചത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ 8 – 2 നാണ് ബാഴ്സ ജർമൻ ക്ലബ്ബായ ബയേണിനോട് പരാജയപ്പെട്ടത്.
സെറ്റിയന്റെ പകരക്കാരനാകാൻ മൂന്ന് പേരുടെ പേരുകളാണ് ബാഴ്സ പരിഗണിക്കുന്നത്. ഡൊണാൾഡ് കുമാൻ, സാവി, മൗറീസിയോ പൊചെറ്റിനോ എന്നിവരാണ് ക്ലബ്ബിന്റെ ഈ പട്ടികയിൽ ഉള്ളത്. ഇതിൽ ഡൊണാൾഡ് കുമാൻ തെരഞ്ഞെടുക്കപ്പെടാനാണ് കൂടുതൽ സാധ്യത.

