ബാഴ്സലോണ: അടിമുടി മാറ്റിയില്ലെങ്കിൽ താൻ ക്ലബ്ബ് വിടുമെന്ന് ബാഴ്സലോണ ബോർഡിന് ലോകോത്തര താരം ലയണൽ മെസ്സിയുടെ മുന്നറിയിപ്പ്.
ഇത്രയും ദയനീയമായ നിലയിൽ പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ടീമിനൊപ്പം മുന്നോട്ടു പോവുക സാധ്യമല്ലെന്ന് ബോർഡ് മുൻപാകെ മെസ്സി വ്യക്തമാക്കിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ബയേണിനോട് 8 – 2 ന് നാണം കെട്ട് തോറ്റതോടെ താരം കടുത്ത നിരാശയിലായിരുന്നു.
ഈ സീസണിൽ ഒരു കിരീടനേട്ടവുമില്ലാതെയാണ് ക്ലബ്ബ് മടങ്ങിയത് . ഇപ്പോൾ ക്ലബ്ബ് സ്ഥാനത്തു നിന്നു നീക്കിയ പരിശീലകനായ സെറ്റിയനും മെസ്സിയും തമ്മിൽ എത്രയോ നാളുകളായി പ്രശ്നം നിലനിൽക്കുന്നുണ്ട്. ബാഴ്സയുടെ രീതിയിലുള്ള കളിയറിയുന്ന ഒരു പരിശീലകനെ വേണമെന്നതാണ് മെസ്സിയുടെ പ്രധാന ആവശ്യം.
എത്രയോ കാലമായി ക്ലബ്ബിന്റെ ട്രാൻസ്ഫറുകളിലുൾപ്പടെ മെസ്സി അതൃപ്തനാണ്. സെറ്റിയനെ പുറത്താക്കണമെന്ന മെസ്സിയുടെ ആവശ്യത്തിന് ക്ലബ്ബ് വഴങ്ങിയത് മാറ്റങ്ങളുടെ തുടക്കമാണ് എന്നു കരുതപ്പെടുന്നു.

