മുംബൈ: ഒരു ചോദ്യോത്തര പംക്തി പോലെയാണ് നടൻ സോനു സൂദിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്ക് ഉടൻ വന്നേക്കും ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടി. ഇതിൽ ഒരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ ഫോണിന്റെ ഇന്റർനെറ്റ് സ്പീഡ് കൂട്ടാൻ സഹായിക്കോമോ എന്നു ചോദിച്ച ആരാധികയ്ക്ക് താരം നൽകിയ മറുപടി ആരിലും ചിരി പടർത്തും
‘നാളെ രാവിലെ വരെ ഒന്ന് ക്ഷമിക്കാമോ.. ? ഇപ്പോൾ ഒരാളുടെ കമ്പ്യൂട്ടർ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഒരാളുടെ വിവാഹം ഉറപ്പിച്ചു . മറ്റൊരാൾക്കു വേണ്ടി ട്രയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. അതിനിടയിൽ ഒരാളുടെ വീട്ടിലെ വെള്ള പ്രശ്നം പരിഹരിച്ചു. ഇത്തരം പ്രധാനപ്പെട്ട ജോലികൾ പലരും എന്നെ ഏൽപിച്ചതിനാൽ ഒരൽപം ക്ഷമിക്കൂ’ എന്നായിരുന്നു താരത്തിന്റെ മറുപടി. സഹായം ആവശ്യപ്പെടുന്നവർക്ക് ഉടൻ മറുപടി നൽകുന്ന താരത്തിന്റെ ലോക്ഡൗൺ കാലത്തെ ഇടപെടലുകൾ വ്യാപകമായ പ്രശംസ പിടിച്ചു പറ്റിയിരുന്നു

