കാട്ടാനകള്‍ കൂട്ടമായി നാട്ടിലേക്ക്‌, അധികൃതര്‍ക്ക്‌ മിണ്ടാട്ടമില്ല

ചാലക്കുടി: നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി കാട്ടാനകള്‍ കൂട്ടമായി നാട്ടിലെത്തുമ്പോഴും അധികൃതര്‍ക്ക്‌ അനക്കമില്ല. ചാലക്കുടിക്കുസമീപം കിഴക്കന്‍ മലയോര ഗ്രാമമായ വെട്ടിക്കു ഴി പണ്ടാരംപാറയിലാണ്‌ കാട്ടാന ശല്ല്യത്താല്‍ നാട്ടുകാര്‍ പൊറുതി മുട്ടുന്നത്‌. വര്‍ഷങ്ങളുടെ അദ്ധ്വാനഫലവും മുതല്‍ മുടക്കുകളും ആണ്‌ ഒറ്റരാത്രികൊണ്ട്‌ ആനകള്‍ നശിപ്പിക്കുന്നത്‌. ഇപ്പോള്‍ പകല്‍ സമയത്തുപോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുളളതെന്ന്‌ നാട്ടുകാര്‍ പറയുന്നു. ആനകളെ പേടിച്ച്‌ രാത്രികാലങ്ങളില്‍ വീടുകളില്‍ ഉറക്കമിളച്ച്‌ കഴിയുകയാണ്‌.

കഴിഞ്ഞ ദിവസം കൂട്ടമായിറങ്ങിയ ആനകള്‍ ചാലപ്പറമ്പന്‍ വിശ്വനാഥന്‍, ഞാറ്റുവെട്ടി പരമേശ്വരന്‍ എന്നിവരുടെ സ്ഥലത്തെ വാഴ, തെങ്ങ്‌ എന്നിവ പൂര്‍ണ്ണമായി നശിപ്പിച്ചു. പണ്ടാരം പാറയില്‍ ആനകളിറങ്ങുന്നതിന്‌ ഒരു ശാശ്വത പരിഹാരം കാണണമെന്നും , ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും എസ്‌.എന്‍.ഡി.പി.യോഗം പണ്ടാരംപാറ ശാഖാ പ്രസിഡന്‍റ്‌ വിഎ സുനില്‍കുമാര്‍ ,സെക്രട്ടറി ഷീജാ സാജു, വൈസ്‌ പ്രസിന്‍റ് ‌ പി.ടി ശശിധരന്‍ എന്നിവര്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →