പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ച് മലയാളത്തിലെ ആദ്യ സോംബി ചിത്രം ഒരുങ്ങുന്നു. ‘ര’ എന്നു പേരിട്ട ചിത്രത്തിൻ്റെ സംവിധായകൻ കിരൺ മോഹനാണ്.

കൊച്ചി: നരഭോജികളും ബാധയും ജീവൻ വെക്കുന്ന മൃതദേഹങ്ങളുമൊക്കെ കഥാപാത്രങ്ങളാകുന്നതാണ് സോംബി ചിത്രത്തിൻ്റെ പ്രത്യേകത. എസ്രയുടെ തിരക്കഥാകൃത്ത് മനുഗോപാലിൻ്റെ രചനയിലാണ് ‘ര’ ഒരുങ്ങുന്നത്. സൂപ്പർ നാച്ചുറൽ ഹൊറർ ചിത്രമായ എസ്രയ്ക്ക് ശേഷമാണ് സോംബി ചിത്രവുമായി മനു ഗോപാൽ എത്തുന്നത്. അണിയറ പ്രവർത്തകർ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഇരുണ്ട പശ്ചാത്തലത്തിലെ രക്തമൊലിക്കുന്ന ചുവപ്പൻ കണ്ണാണ് പോസ്റ്ററിൽ ഉള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →