യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ പിടിയില്‍

നേമം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമല കല്ലറമഠം കുളത്തിന്‍കര പുറമ്പോക്ക് വീട്ടില്‍ ശ്രീജിത്ത് ഉണ്ണി(30),തൃക്കണ്ണാപുരം കുന്നപ്പുഴ രാഹുല്‍ ഭവനില്‍ രാഹുല്‍(27),തൃക്കണ്ണാപുരം ആറാംമട കൃഷ്ണകൃപയില്‍ അരവിന്ദ് (23),കുന്നപ്പുറ ആറാംമട രാധികാ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ഉണ്ണിയെന്ന് വിളിക്കുന്ന നന്ദുകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്.

2020 ജൂലൈ 31-നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം സ്വദേശിനിയായ 16 കാരിയാണ് പീഡനത്തിനിരയായത്. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കെതിരെ 30-ഓളം കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ 5 തവണ ജയില്‍വാസം അനുഭവിച്ചിട്ടുളള ആളാണ് .ഗുണ്ടാ ആക്ട് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →