റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 3 കോടി എന്‍95 മാസ്‌കുകള്‍ വിതരണം ചെയ്തു

August 13, 2020 - 4:36 pm

ന്യൂഡല്‍ഹി:കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും 2020 മാര്‍ച്ച് 11 മുതല്‍ നാളിതു വരെ 3.04 കോടിയിലധികം എന്‍95 മാസ്‌കുകളും 1.28 കോടിയിലധികം പിപിഇ കിറ്റുകളും സൗജന്യമായി വിതരണം ചെയ്തു. 10.83 കോടിയിലധികം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകളും ഇക്കാലയളവില്‍ കേന്ദ്രം നല്‍കി.

ഇതിനു പുറമേ തദ്ദേശീയമായി നിര്‍മ്മിച്ച 22,533 വെന്റിലേറ്ററുകളും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും നല്‍കി. അവ സ്ഥാപിക്കുന്നുണ്ടെന്നും പ്രവര്‍ത്തന സജ്ജമാണെന്നതും കേന്ദ്രം ഉറപ്പാക്കാന്നുണ്ട്.

പിപിഇ കിറ്റ്, എന്‍95 മാസ്‌ക്, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അതിനു വേണ്ട സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം, ഫാര്‍മസ്യൂട്ടിക്കല്‍ മന്ത്രാലം, വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പ്, ഡിആര്‍ഡിഒ എന്നിവ ഇതിനായി ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു. 

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19@gov.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019@gov.in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്.

ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1645503

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *