മാലിന്യം നിക്ഷേപിച്ചതിനേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് കുത്തേറ്റു

മുംബൈ: വീടിനുമുമ്പില്‍ മാലിന്യം  തളളിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ ദമ്പതികള്‍ക്ക് കുത്തേറ്റു പ്രവീണ്‍ബീഗം,ഷെയ്ക്ക് ഫാഹിം എന്നിവര്‍ക്കാണ്  കുത്തേറ്റത്. മാലിന്യം  തളളിയതിനെതിരെ പ്രതിഷേധിച്ച  ദമ്പതികളെ  അയല്‍വാസികള്‍  ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു .ഔറംഗബാദിലാണ് സംഭവം. കുത്തേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ പോലീസ്കേസെടുത്തു. രണ്ട്പേരെ  അറസ്റ്റ്ചെയതു. മൂന്നുസ്ത്രീകള്‍ക്കും മറ്റുനാലുപേര്‍ക്കെതിരെയുമാണ്  കേസ്. അറസ്റ്റിലായ രണ്ടുപേരെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍  വിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →