തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് എൻഐഎ സംഘം സെക്രട്ടറിയേറ്റിൽ എത്തി പ്രോട്ടോകോൾ ഓഫീസറുടെ മൊഴിയെടുത്തു. സംസ്ഥാനത്തിന്റെ അറിവോടെ എത്ര തവണ നയതന്ത്രബാഗുകള്‍ കേരളത്തിലെത്തി എന്നായിരുന്നു എൻ ഐ എ സംഘം അറിയാൻ ശ്രമിച്ചത്. രണ്ടാം തവണയാണ് എൻ ഐ എ സെക്രട്ടറിയേറ്റിൽ എത്തുന്നത്.
യുഎഇ കോൺസുലേറ്റ് വഴിയുള്ള മതഗ്രന്ഥം വിതരണം ചെയ്തതിന്റെ അന്വേഷണം ശക്തമാക്കിയതോടെ കസ്റ്റംസും സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് വിശദീകരണം തേടി കത്ത് നൽകിയിരുന്നു. മന്ത്രി ജലീലിന്റെ പ്രോട്ടോക്കോള്‍ ലംഘനത്തിനെ കുറിച്ച് വ്യക്തത വരുത്തുകയായിരുന്നു കസ്റ്റംസിന്റെ ലക്ഷ്യം. വിദേശനയതന്ത്രജ്ഞരുമായി ബന്ധപ്പെടാന്‍ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥർ അനുമതി നല്‍കിയിരുന്നോ എന്നായിരുന്നു അറിയേണ്ടത്.

