മലയാള സിനിമയ്ക്ക് ഒ ടി ടി പ്ലാറ്റ്ഫോമുകളെ അവഗണിക്കാനാകില്ല – നിവിൻ പോളി

തിരുവനന്തപുരം: മലയാള സിനിമാ വ്യവസായത്തിന് ഒ.ടി.ടി പ്ലാറ്റ് ഫോമുകളെ അവഗണിക്കാനാകില്ലെന്ന് യുവതാരം നിവിൻ പോളി .

അവസരം ലഭിച്ചാൽ താൻ വെബ് സീരീസുകളിൽ അഭിനയിക്കുമെന്നും ഇനിയുള്ള കാലം പ്രമേയത്തിലും വിതരണത്തിലുമെല്ലാം ഒ.ടി.ടി യുടെ സ്വാധീനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ടൊവീനോയുടെ ‘കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ്’ എന്ന സിനിമയുടെ ഒ.ടി.ടി റിലീസ് ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നിവിൻ പോളിയുടെ പ്രതികരണം. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയ തന്റെ ‘മൂത്തോൻ’ എന്ന സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും താരം പറയുന്നു.

പുതിയ സാങ്കേതിക വിദ്യ വരുമ്പോൾ ആളുകൾക്ക് ആദ്യം അത് അംഗീകരിക്കാൻ ചില പ്രയാസങ്ങളുണ്ടാകും. തീയേറ്ററിലിരുന്ന് സിനിമ കാണുമ്പോൾ ലഭിക്കുന്ന ആഹ്ലാദം ഒ ടി ടി പ്ലാറ്റ്ഫോമിൽ കിട്ടില്ലായിരിക്കാം. എന്നാൽ വീട്ടിൽ നല്ല ഹോം തിയേറ്റർ ഉണ്ടെങ്കിൽ മികച്ച ആസ്വാദനം സാധ്യമാണ്. ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്ക് മാറാൻ എടുത്തതു പോലുള്ള സമയം ഒ ടി ടി യിലേക്കുള്ള മാറ്റത്തിനും എടുത്തേക്കുമെന്ന് നിവിൻ പോളി പറയുന്നു.

Share
അഭിപ്രായം എഴുതാം