ദലിത് ബാലനെ ഉണങ്ങിയ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസിന്റെ നിജസ്ഥിതി പരാതിക്കാരെ അറിയിക്കണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ദലിത് ബാലന്‍ വാഴയുടെ ഉണങ്ങിയ കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍. കൊല്ലം ഏരൂരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20നാണ് വിജീഷിനെ വീടിനു സമീപമുള്ള വയലില്‍ വാഴത്തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പൊലീസ് പരാതിക്കാരെ അറിയിക്കുന്നില്ലെന്നായിരുന്നു പരാതി. കേസിന്റെ നിജസ്ഥിതി അന്വേഷിച്ച് പരാതിക്കാര്‍ക്ക് മറുപടി നല്‍കണമെന്ന് ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിനെ അറിയിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് ഹൈക്കോടതിയില്‍ സാവകാശം തേടിയിരിക്കുകയാണ്.

ഡിസംബര്‍ 19ന് വൈകിട്ട് തന്നെ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പൊലീസും നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്ന് പ്രദേശം മുഴുവന്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. 20ന് രാവിലെ ആറരയോടെയാണ് വിജീഷിനെ വാഴയുടെ ഉണങ്ങിയ ഇലയില്‍ തൂങ്ങി താഴെ മുട്ടുകുത്തി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഏരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →