തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പുകേസില്‍ മുഖ്യപ്രതി ബിജുലാല്‍ അറസ്റ്റിലായി. വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍നിന്നാണ് അറസ്റ്റിലായത്. ബിജുലാല്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. 13ാം തീയതിയാണ് മുന്‍കൂര്‍ ജാമ്യം പരിഗണനയ്ക്ക് എടുക്കുക. കസ്റ്റഡിയില്‍ എടുത്ത സമയത്ത് താന്‍ നിരപരാധി ആണെന്ന് മാധ്യമപ്രവര്‍ത്തകരോട് ബിജുലാല്‍ വിളിച്ചു പറഞ്ഞു. തന്റെ പേരില്‍ ഇത്തരത്തിലുള്ള ആരോപണമുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വിളിച്ചുപറഞ്ഞു.
ട്രഷറി ജീവനക്കാരനായ ബിജുലാലിനെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. കലക്ടറുടെ അക്കൗണ്ടിലെ പണം ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും തുക സെന്റ് ചെയ്യുകയായിരുന്നു. രണ്ടുകോടി രൂപ ഇത്തരത്തില്‍ തട്ടിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ടുമാസം മുമ്പ് റിട്ടയറായ ഒരു ഉദ്യോഗസ്ഥന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് തുക തട്ടിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.