കോഴിക്കോട്: അഗസ്ത്യന്‍മുഴി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവാഴ്ച പുലര്‍ച്ചെ ചികിത്സയ്ക്ക് എത്തിയ മുക്കം മാങ്ങാപ്പൊയില്‍ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഏഴുമാസം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ് മരിച്ചു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തുടര്‍ന്ന് സ്വകാര്യ ആശുപത്രി അണുവിമുക്തമാക്കി. ഇവരുമായി സമ്പര്‍ക്കം ഉള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. രോഗ ഉറവിടം വ്യക്തമായിട്ടില്ല.
ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു; കുഞ്ഞ് മരിച്ചു
