തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളംവഴി കാര്‍ഗോ വിമാനത്തില്‍ ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണം കടത്തിയ കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം ഹൈക്കോടതി മുന്‍ ജഡ്ജിയെ നിരീക്ഷിക്കുന്നു. ഇദ്ദേഹത്തോട് ജില്ലവിട്ട് പോകരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. ജഡ്ജിയുടെ അടുത്ത ബന്ധുവിനെ ചെന്നൈയില്‍നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ഈ മുന്‍ ജഡ്ജിയുടെ ബന്ധുവിന് മുംബൈ കേന്ദ്രീകരിച്ച് മുമ്പ് അംഗത്വമുണ്ടായിരുന്ന ട്രസ്റ്റ് വിദേശ ഫണ്ട് സ്വീകരിച്ചതും അന്വേഷിക്കുന്നുണ്ട്.
കൊച്ചി കേന്ദ്രീകരിച്ച് മുമ്പുനടന്ന ഒരു കള്ളക്കടത്ത് കേസ് 100 കോടി രൂപ പിഴയീടാക്കി വിട്ടുകൊടുക്കാന്‍ കോടതി വിധിച്ചിരുന്നു. ഈ കേസിലെ പ്രതികളെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. സ്വര്‍ണ കള്ളക്കടത്ത് കേസുകളിലെ പ്രതികളെ നിസാര പിഴചുമത്തി വിട്ടയക്കുന്ന സ്ഥിതി കേരളത്തില്‍ ഉണ്ടോയെന്ന് പരിശോധിക്കും. ഈ ജഡ്ജി അംഗമായിരുന്ന ട്രസ്റ്റ് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്‌ലാമിക ബാങ്കില്‍നിന്ന് ധനസമാഹരണം നടത്താനുള്ള ഈ ട്രസ്റ്റിന്റെ ശ്രമം സംശയത്തിന് ഇടനല്‍കിയിട്ടുണ്ട്. ഇതിനിടെ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരേയും കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ 21 വരെ റിമാന്‍ഡ് ചെയ്തു.