സുശാന്ത് സിംഗ് രാജ്പൂതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ റിയ ചക്രബർത്തി സുപ്രീം കോടതിയില്‍

മുംബൈ: നടൻ സുശാന്ത് സിംഗ് രാജ് മരണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത റിയാ ചക്രവർത്തിയെ മുംബൈയിലെ വീട്ടിൽ നിന്ന് കാണാതായി. സുശാന്ത് സിംഗിന്‍റെ അച്ഛൻ കെ കെ സിംഗ് ആണ് പരാതി നൽകിയിരുന്നതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുന്നില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. പക്ഷേ പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല.

കേസ് പട്നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സതീഷ് മനെ ഷിന്‍ഡെ ആണ് റിയയുടെ വക്കാലത്ത് എടുത്തിരിക്കുന്നത്.

“റിയ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടിയിരുന്നത്. പട്‌നയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേ വേണമെന്നും, മുംബൈയിലേക്ക് അന്വേഷണം കൈമാറണമെന്നുമാണ് റയയുടെ ആവശ്യം. മുംബൈ പോലീസിലെ ആരോ അവരെ സഹായിക്കുന്നു എന്നതിന് ഇതിനേക്കാള്‍ കൂടുതല്‍ എന്തു തെളിവാണ് വേണ്ടത്” എന്ന് കെ കെ സിംഗിന്റെ അഭിഭാഷകന്‍ വികാസ് സിംഗ് പറയുന്നു.

സുശാന്ത് മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സഞ്ജയ് ലീല ബൻസാലി ആദിത്യ ചോപ്ര എന്നിവരടക്കം ബോളിവുഡിലെ നാൽപതോളം സിനിമ പ്രവർത്തകരെ ചോദ്യം ചെയ്തിരുന്നു. കരണ്‍ ജോഹറിനെ ഈ ആഴ്ച ചോദ്യം ചെയ്യുന്നതിനായി വിളിച്ചിട്ടുണ്ട്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →