റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരണത്തിന് നാല് നാള്‍ മുന്‍പ് സുശാന്തുമായി നടത്തിയ ചാറ്റ് പങ്ക് വച്ച് സഹോദരി, നഷ്ടമായത് രണ്ടാമത്തെ സഹോദരനെയെന്ന് ശേത്വ

July 28, 2020 - 1:28 pm

മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബെച്ചാര പുറത്തിറങ്ങിയിരിക്കുകയാണ്. ഈ അവസരത്തില്‍ സുശാന്തിന്റെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി അദ്ദേഹവുമായി മരണത്തിന് നാല് നാള്‍ മുന്‍പ് നടത്തിയ ചാറ്റ് പങ്കുവച്ചിരിക്കുകയാണ് സഹോദരി ശ്വേത സിങ്.

തനിക്കൊപ്പം കുറച്ച് നാള്‍ യുഎസില്‍ വന്ന് നില്‍ക്കാന്‍ സുശാന്തിനോട് പറയുന്ന ചാറ്റാണ് അവര്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സുശാന്തിന്റെ ജനനം മുതലുള്ള കാര്യങ്ങളും രണ്ട് ഭാഗമായി അവര്‍ ചുരുക്കി എഴുതിയിട്ടുണ്ട്. ഏറെ വികാരഭരിതമായ വാക്കുകളാണ് കുറിപ്പിലുള്ളത്.
”എല്ലാത്തില്‍ നിന്നും അവനെ സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഉറങ്ങി എണീക്കുമ്പോള്‍ അവനെ തൊട്ടടുത്ത് കാണാന്‍ കഴിഞ്ഞെങ്കിലെന്ന്, നടന്നതെല്ലാം ഒരു ദുസ്വപ്നം മാത്രമായിരുന്നെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ ആഗ്രഹിക്കുന്നു,” ശ്വേത കുറിച്ചു.

സുശാന്ത് ജനിക്കും മുന്‍പ് ഒരു അനുജന്‍ കൂടി ഉണ്ടായിരുന്നുവെന്ന് ശ്വേത പറയുന്നു. അകാലത്തില്‍ ആ സഹോദരന്‍ വിടപറഞ്ഞു. ശേഷമുണ്ടായ കുഞ്ഞാണ് സുശാന്ത്. അതിനാല്‍ തന്നെ ഏറെ സന്തോഷത്തോടെയാണ് സുശാന്തിന്റെ ജനനം കുടുംബം വരവേറ്റത്. ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരുന്നു. കളിച്ചു, നൃത്തം ചെയ്തു, പഠിച്ചു, വികൃതി കാട്ടി, ഭക്ഷണം കഴിച്ചു, ഉറങ്ങി, എല്ലാം ഒരുമിച്ച് ചെയ്തു, ഞങ്ങള്‍ ഒന്നായിരുന്നു.
പക്ഷെ സ്‌കൂളില്‍ വ്യത്യസ്ത ക്ലാസുകളിലായിരുന്നു. ഭായിയുടെ നഴ്‌സറിയും എന്റെ ക്ലാസുകളും ഒരേ കെട്ടിടത്തിലായതിനാല്‍ ഞങ്ങളുടെ ഒന്നാം വര്‍ഷം നന്നായി പോയി. എന്നാല്‍ പിന്നീട് എന്റെ യുകെജി ക്ലാസ് മറ്റൊരു കെട്ടിടത്തിലായിരുന്നു. അവന്റെ ക്ലാസ് റൂം അതേ കെട്ടിടത്തില്‍ തന്നെ തുടര്‍ന്നു.ഒരിക്കല്‍ ഉച്ചഭക്ഷണ ഇടവേളയില്‍ സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് എന്റെ ക്ലാസ് മുറിയില്‍ ഭായി വന്നു. എനിക്ക് സങ്കടവും പേടിയും തോന്നി. എന്നാല്‍ ക്ലാസ് ടീച്ചര്‍ വന്നപ്പോള്‍ സഹോദരന് വയ്യ എന്ന് പറഞ്ഞ് ക്ലാസില്‍ കൂടെ ഇരുത്തിയെന്നും ശ്വേത പറയുന്നു. 2007 ല്‍ ഞാന്‍ വിവാഹിതയായ ദിവസം. വിവാഹം കഴിഞ്ഞ് ഞാന്‍ പോകുമ്പോള്‍ ഭായ് എന്നെ മുറുകെ കെട്ടിപ്പിടിച്ചു, ഞങ്ങള്‍ ഒരുപാട് കരഞ്ഞു. ഞങ്ങള്‍ അകലങ്ങളിലായി.രണ്ടു പേരുടേയും ജീവിതങ്ങള്‍ തിരക്ക് പിടിച്ചതായി. ബോളിവുഡിലെ സുശാന്തിന്റെ വിജയത്തില്‍ തങ്ങള്‍ ഏറെ സന്തോഷിച്ചിരുന്നു എങ്കിലും അവനെപ്പോഴും തന്റെ കുഞ്ഞനുജന്‍ ആയിരുന്നു എന്ന് ശ്വേത പറയുന്നു. തനിക്കൊപ്പം കുറച്ച് നാള്‍ യുഎസില്‍ വന്ന് നില്‍ക്കാന്‍ സുശാന്തിനോട് പറഞ്ഞിരുന്നതും ശ്വേത ഓര്‍ക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *