കോഴിക്കോട്: കോഴിക്കോട് ബുധനാഴ്ച 22-07- 2020, പുതിയതായി കൊറോണ രോഗം ബാധിച്ചവര്‍ 25 ആണ്. ഇതില്‍ 18 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധ. 14 പേര്‍ രോഗമുക്തരായി. 458 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഹൗസ് സര്‍ജന് രോഗം സ്ഥിരീകരിച്ചു. നെഫ്രോളജി വിഭാഗത്തിലെ നഴ്‌സിനും ഇതര വാര്‍ഡില്‍ പ്രവേശിപ്പിച്ച മൂന്ന് രോഗികള്‍ക്കും കൊറോണ രോഗം സ്ഥിരീകരിച്ചു. 16 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 33 ആരോഗ്യപ്രവര്‍ത്തകര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 10 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ബേപ്പൂര്‍ തുറമുഖം മൂന്ന് ദിവസത്തേക്ക് അടച്ചു. ബോട്ടിലെ തൊഴിലാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാലാണ്. 31 തൊഴിലാളികള്‍ നിരീക്ഷണത്തില്‍.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
- പുറമേരി സ്വദേശികൾ: (56 49 31 43 വയസ്സുകാർ)
- പുറമേരി സ്വദേശിനി (39)
- ആൺകുട്ടി (17)
- 2 പെൺകുട്ടികൾ (7 8)
- ഏറാമല സ്വദേശികൾ (20 24)
- കോഴിക്കോട് പൊറ്റമ്മൽ സ്വദേശികൾ: പുരുഷൻ (70)
- കോഴിക്കോട് പൊറ്റമ്മൽ സ്വദേശിനി (52)
- സ്വദേശികൾ (35 32)
- ആയഞ്ചേരി സ്വദേശി (20)
- വാണിമേൽ സ്വദേശി (52)
- വടകര സ്വദേശിനി (56)
- മടവൂർ സ്വദേശിയും കാസർകോട് ജില്ലയിലെ ആരോഗ്യ പ്രവർത്തകനുമായ ആൾ (50)
വിദേശത്തു നിന്നും വന്നവര്‍
- തുറയൂർ സ്വദേശി (38)
- ചെക്യാട് സ്വദേശി (52)
ആരോഗ്യ പ്രവര്‍ത്തകര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഹൌസ് സര്‍ജന് രോഗം സ്ഥിരീകരിച്ചു.

