ചെന്നെ: തമിഴ് സൂപ്പര്‍ താരം രജനി കാന്ത് ഭാരതീയ ജനത പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ട്വീറ്റ് ശ്രദ്ധേയമാവുന്നു. ഭഗവാന്‍ മുരുകനെ സ്തുതിക്കുന്ന ‘കന്ധാ സസ്തി കവാസം’ എന്ന ഭക്തിഗാനത്തെ അപമാനിച്ചവര്‍ക്കെതിരേ നടപടി എടുത്തതിലാണ് അദ്ദേഹം തമിഴ്‌നാട് സര്‍ക്കാരിന് നന്ദി അറിയിച്ചത്. ഗാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോകള്‍ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ‘കരുപ്പര്‍ കൂറ്റം’ എന്ന യുക്തിവാദി സംഘത്തിലെ നാല് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈബര്‍ ക്രൈംബ്രാഞ്ച് ചാനലിന്റെ 750ലധികം വീഡിയോകള്‍ നീക്കം ചെയ്യുകയുമുണ്ടായി. ഇതിനെ തുടര്‍ന്നായിരുന്നു രജനീ കാന്തിന്റെ ട്വീറ്റ്.
കന്ധനക്കു ഹരോഹര (മുരുക പ്രഭുവിനെ സ്തുതിക്കുന്നു) എന്ന ഹാഷ്ടാഗിനൊപ്പം കാന്ധശക്തി കവാസം അപകീര്‍ത്തിപ്പെടുത്തുന്ന മാപ്പര്‍ഹിക്കാത്ത പ്രവര്‍ത്തനം ദശലക്ഷക്കണക്കിന് തമിഴരെ വേദനിപ്പിച്ചു. ഇതിനെതിരേ വേഗത്തില്‍ പ്രവര്‍ത്തിച്ചതിനും കുറ്റകരമായ വീഡിയോകള്‍ നീക്കം ചെയ്തതിനും തമിഴ്നാട് സര്‍ക്കാരിനോട് നന്ദി പറയുന്നു- എന്നാണ് അദ്ദേഹം കുറിച്ചത്.



