ചണ്ധിഗഡ്: പഞ്ചാബിലാണ് സംഭവം. റൂബി കൗർ ( 30 ) സുഹൃത്ത് രജിന്ദർ സിങ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. റൂബിയുടെ ദർത്താവ് ബൽദേവ്സിങ് ഇയാളുടെ സഹോദരൻ എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്.
പഞ്ചാബിലെ ഭട്ടണ്ഡ യിലാണ് സംഭവം. ഭാര്യയോടൊപ്പം ഇവരുടെ ബന്ധുവായ രജിന്ദർ സിങ്ങിനെ കണ്ടതാണ് പ്രകോപനത്തിനിടയാക്കിയത്. തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ബൽദേവ് സിങ്ങും ഇയാളുടെ സഹോദരനും ചേർന്ന് കൊല നടത്തിയതായാണ് പ്രാഥമിക വിവരം. സംഭവത്തിന് ശേഷം ഇരുവരും ഒളിവിൽപ്പോയി. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒളിവിൽ പ്പോയ വർക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.



