റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇനി തൊടാതെ സാനിറ്റൈസര്‍ എടുക്കാം

July 18, 2020 - 1:52 pm

കൊല്ലം:  കൈയ്യും കാലും തൊടാതെ സാനിറ്റെസര്‍ എടുക്കാന്‍ മെഷീന്‍. പലരുടെയും സ്പര്‍ശനത്താല്‍ മെഷീനില്‍ നിന്ന് കോവിഡ് പകരുമെന്ന ഭീതി വേണ്ട. പെരുമണ്‍ എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് സ്പര്‍ശിക്കാതെ സാനിറ്റെസര്‍ എടുക്കുന്ന മെഷീന്‍ നിര്‍മിച്ചത്. ഓട്ടോമാറ്റിക് സെന്‍സര്‍ സാനിറ്റൈസര്‍ മെഷീന്‍ കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി  അബ്ദുല്‍ നാസറിന് കൈമാറി.

ഓട്ടോമാറ്റിക് സെന്‍സറിലേക്ക് കൈ കാണിച്ചാല്‍ രണ്ടര മില്ലി സാനിറ്റൈസര്‍ വീഴും. രണ്ടര ലിറ്റര്‍ സാനിറ്റൈസര്‍ സൂക്ഷിക്കാം. മെഷീന്‍ ഭിത്തിയില്‍ തൂക്കാം. മേശപ്പുറത്തും വയ്ക്കാം. രണ്ടര കിലോ ഭാരമുണ്ട്. വില – 1500 രൂപ. ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി മെഷീനില്‍ ബസര്‍ ശബ്ദസംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.  

പ്രതീഷ്, എസ. അനന്തു, ആര്‍. എസ് രൂപേഷ്  എന്നിവര്‍  ചേര്‍ന്നാണ് സംവിധാനം വികസിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. സെഡ.്  എ.  സോയ, അധ്യാപകരായ ഡോ. ബിന്ദു പ്രകാശ്, രഞ്ജിത്ത് തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് മെഷീന്‍  നിര്‍മിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *