വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ ശിവശങ്കര്‍ പ്രതിയായേക്കും. ഗതാഗതവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ കൂടി കേസില്‍ കുരുങ്ങുന്നു

തിരുവനന്തപുരം: വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ ശിവശങ്കര്‍ പ്രതിയായേക്കും. സ്വപ്നയെ നിയമിച്ചത് ശിവശങ്കരിന്റെ ശുപാര്‍ശയിലെന്ന് ചീഫ്‌സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ഗതാഗതവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പി ഡബ്ലു സി യെ സഹായിച്ചിരുന്നുവെന്നും തെളിയുന്നു. പ്രൈസ് കൂപ്പേഴ്‌സ് വാട്ടേഴ്‌സിന്റെ ഓഫീസ് സെക്രട്ടറിയേറ്റില്‍ തുറക്കുന്നതിന് ശുപാര്‍ശ ചെയ്തുകൊണ്ട് ജ്യോതിലാല്‍ നല്‍കിയ കത്ത് പുറത്തായി. ഇ മൊബിലിറ്റി പോലുള്ള മെഗാ പദ്ധതികള്‍ക്ക് ഒരു ബാക്ക്‌ഡോര്‍ ആവശ്യമാണെന്നും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് കാര്യക്ഷമതയില്ലെന്നും ജ്യോതിലാല്‍ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിലെ വിവിധ തസ്തികയിലുള്ളവരെ ചീഫ് സെക്രട്ടറിയേക്കാള്‍ ഉയര്‍ന്ന നിലയിലുള്ള ശമ്പളത്തോടെ ഇരുത്തണമെന്നാണ് ഗതാഗത സെക്രട്ടറി കത്തില്‍ പറഞ്ഞിരിക്കുന്നത്.

ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പി ഡബ്ലൂ സി യെ സര്‍വ്വീസില്‍ നിന്നും ഒഴിവാക്കി.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുന്‍പു തന്നെ ഈ പദ്ധതിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ധനമന്ത്രി ഈ അപേക്ഷയില്‍ ഒപ്പിട്ടുവെന്നും ഗതാഗതമന്ത്രിയുടെ അനുവാദവും കൂടി ലഭിച്ചാല്‍ മതിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ, സര്‍ക്കാര്‍ ഈ വാദം തള്ളുകയായിരുന്നു.

പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ ഒരു ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ കണ്‍സല്‍റ്റന്‍ഡ് ആണെന്നും പി സബ്ല്യൂ സിയുമായും ഒരു കരാറും പാടില്ലെന്ന് നിര്‍ദേശിച്ചിട്ടും അത് തുടര്‍ന്നത് പിണറായിയുടെ പുത്ര വാത്സല്യം കൊണ്ടാണെന്നും പി ടി തോമസ് ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →