രാജ്യത്ത് കോവിഡ് ബാധിച്ച് 99 ഡോക്ടര്‍മാര്‍ മരിച്ചതായി ഐഎംഎ; ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍ റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് 99 ഡോക്ടര്‍മാര്‍ മരിച്ചതായി ഐഎംഎ. മരിച്ചവരില്‍ കൂടുതല്‍പേരും പ്രാക്ടീഷണര്‍മാരാണ്. ഇതോടെ ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍ ഐഎംഎ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തണം.

മരിച്ചവില്‍ 73 പേര്‍ 50 വയസിനു മുകളിലുള്ളവരാണ്. മുതിര്‍ന്നവരിലും ചെറുപ്പക്കാരിലും രോഗബാധ ഉണ്ടാവുന്നുണ്ടെങ്കിലും മുതിര്‍ന്നവരുടെ ഇടയിലാണ് മരണനിരക്ക് കൂടുതല്‍. ഐഎംഎയുടെ കണക്കനുസരിച്ച് രാജ്യത്ത് 1302 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ആശുപത്രികളിലും മറ്റും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണം. ശുചീകരണ പ്രോട്ടോകാള്‍ കര്‍ശനമായി പിന്തുടരണം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല.

ശാസ്ത്രീയമായ ചികിത്സാരീതികള്‍ മാത്രം അവലംബിക്കണം. ഡോക്ടര്‍മാര്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവരെല്ലാം ആരോഗ്യ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. അല്ലെങ്കില്‍ കാര്യങ്ങള്‍ തകിടംമറിയുമെന്നും ഐഎംഎ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →