റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൈനര്‍ അടക്കം അഞ്ച് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ 68കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഒളിവില്‍, സഹായിയായ യുവതി അറസ്റ്റില്‍

July 14, 2020 - 12:10 pm

ഭോപ്പാല്‍: മൈനര്‍ അടക്കം അഞ്ച് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ 68കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഒളിവില്‍. ഭോപ്പാലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലൊരാളായ പ്യാരെ മിയ (68) എന്നയാള്‍ക്കെതിരേയാണ് പൊലീസ് കേസ് എടുത്തത്. ഇയാള്‍ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്യാരെയുടെ സഹായിയായ സ്വീറ്റി വിശ്വകര്‍മ(21)യെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ഒരു യുവതിയും നാല് പെണ്‍കുട്ടികളും റോഡില്‍ ചുറ്റിത്തിരിയുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് ചൈല്‍ഡ് ഹെല്‍പ് ലൈന്‍ അധികൃതരുടെ സഹായത്തോടെ നടത്തിയ ചോദ്യംചെയ്യലിലാണ് പീഡനവിവരം പുറത്തുവന്നത്.

ബര്‍ത്ത് ഡേ പാര്‍ട്ടിക്കായി പ്രതിയായ പ്യാരെ മിയ തങ്ങളെ അയാളുടെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്. ഇയാള്‍ തന്നെ പീഡിപ്പിച്ചതായി കൂട്ടത്തിലൊരു പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെയാണ് മറ്റ് നാലുപേരും പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുപറയുന്നത്. ബലാത്സംഗം, പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഒളിവില്‍പോയ പ്യാരേക്കുവേണ്ടി അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *