എടിഎമ്മില്‍ പോകുമ്പോള്‍ സാനിറ്റൈസര്‍ കരുതണം, ഇല്ലെങ്കില്‍ കാശെടുത്താല്‍ കൊറോണ ഫ്രീ

കൊല്ലം: എടിഎമ്മില്‍ പോകുമ്പോള്‍ സാനിറ്റൈസര്‍ കരുതണം, ഇല്ലെങ്കില്‍ കാശെടുത്താല്‍ കൊറോണ ഫ്രീ. കൊല്ലത്തെ കല്ലുവാതുക്കലില്‍ രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചത് എടിഎമ്മില്‍ നിന്നാണെന്ന് സംശയം ഉയരുന്നു. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ആശാവര്‍ക്കറിന് കൊവിഡ് പിടിപെട്ടിരുന്നു. ഇവിടെയുള്ള ഒരു കൊവിഡ് രോഗി സന്ദര്‍ശിച്ച എടിഎമ്മില്‍ ആശാപ്രവര്‍ത്തക സന്ദര്‍ശിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നുനടന്ന പരിശോധനയില്‍ ഇതേ എടിഎമ്മിലെത്തിയ മറ്റൊരു വ്യക്തിക്കും കൊവിഡ് പിടിപെട്ടതായി കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

എടിഎമ്മിലെ വായുസഞ്ചാരം കുറഞ്ഞ സ്ഥലത്ത് വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്. എടിഎമ്മില്‍ ടച്ച് പാഡിലും പരിസരത്തും കൂടുതല്‍ നേരം വൈറസിന് തങ്ങിനില്‍ക്കാനാവും. എടിഎമ്മുകളുടെ പുറത്ത് ബാങ്കുകള്‍ സാനിറ്റൈസര്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും പലരും ഉപയോഗിക്കാന്‍ വൈമനസ്യം കാട്ടുകയാണ്. ശ്രദ്ധിക്കുക, എടിഎമ്മില്‍ പോകുമ്പോള്‍ കാര്‍ഡിനൊപ്പം സാനിറ്റൈസറും കരുതണം. ഉറവിടമറിയാതെ രോഗബാധിതരായവരെ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ഉറവിടം അറിയാത്ത 166 രോഗികളെക്കുറിച്ചാണ് പഠനം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →