റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യവീട്ടിൽ അതിക്രമം കാട്ടിയ ശേഷം സ്വന്തം കുഞ്ഞിനെ തട്ടി കൊണ്ട് പോയ യുവാവ് അറസ്റ്റിൽ.

July 9, 2020 - 10:52 am

കോട്ടയം;  ഭാര്യവീട്ടില്‍ കയറി അക്രമം നടത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍. ഭാര്യയുടെ പരാതിയിൽ തൃപ്പൂണിത്തുറ സ്വദേശി സന്തോഷ് (27) ആണ് പോലീസിൻ്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഒരു വർഷമായി അകന്നു കഴിയുകയായിരുന്നു സന്തോഷും ഭാര്യയും. ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് കുട്ടി അമ്മയോടെപ്പം പാഴുതുരുത്തിലെ അവരുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.

രണ്ട് പോക്സോ കേസിലും കഞ്ചാവ് കേസിലും പ്രതിയായ ഇയാൾ കഞ്ചാവ് ലഹരിയിൽ ഭാര്യവീട്ടിലെത്തി ഭാര്യയെയും ഭാര്യാമാതാവിനെയും ആക്രമിച്ച ശേഷം കുട്ടിയുമായി കടന്നു കളഞ്ഞു.

കുട്ടിയെ ആവശ്യപ്പെട്ട് ഇരുവരും സന്തോഷിൻ്റെ വീട്ടിലെത്തിയെങ്കിലും ഇവരെ ആക്രമിച്ച് കീഴ് പ്പെടുത്തിയശേഷം ബൈക്കിൽ കുട്ടിയുമായി രക്ഷപെട്ടു.
ഇയാളെ പാലക്കാട്ടു നിന്നുമാണ് പോലീസ് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *